Thursday, September 5, 2013

ആന്‍ഗ്രി ബേര്‍ഡ്സ്

മുട്ടയില്‍നിന്നു വിരിഞ്ഞ അന്നുതന്നെ കുഞ്ഞിക്കിളിക്ക് പറക്കാന്‍ മോഹം. കുഞ്ഞിക്കിളി അമ്മയോട് പറഞ്ഞു

"അമ്മേ എനിക്ക് പറക്കണം"

അമ്മക്കിളി പറഞ്ഞു

"നാളെയാവട്ടെ കുഞ്ഞിക്കിളീ"

കുഞ്ഞിക്കിളി നിരാശയോടെ ചോദിച്ചു

"ഇതെന്താ ലോട്ടറി ടിക്കെറ്റാണോ ഈ പറത്തം എന്നത്?"

അമ്മക്കിളി പറഞ്ഞു

"അല്ല. പ്രതീക്ഷകളും, പ്രചോദനങ്ങളും, നേട്ടങ്ങളും കൊയ്തെടുക്കാനുള്ള ഒരു മിഥ്യാസങ്കല്‍പകാലം അതാണ്‌ നാളെ"

കുഞ്ഞിക്കിളി ഒരു ചിരി പാസാക്കി. പിന്നെ ആ ആഴ്ചയിലെ മനോരമയിലെ വാരഫലം നോക്കി. എന്നിട്ടു മനസ്സില്‍ പറഞ്ഞു

"WTF"